www.indemb-oman.gov.in/register.php എന്ന വെബ് വിലാസത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ ദീര്‍ഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ അടക്കമുള്ള ഹ്രസ്വകാല വിസയിലെത്തുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ആവശ്യപ്പെടുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഇന്ത്യക്കാരെ പെട്ടെന്ന് കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും ഇത് സഹായകമാവുമെന്ന് അധികൃതര്‍ പറയുന്നു.