പുതുതായി സ്ഥാപിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. പ്രവിശ്യാ ഗവര്ണറേറ്റിനു കീഴിലുള്ള നഗരങ്ങളിലും, ജനവാസ പ്രദേശങ്ങളിലുമാണ് സൈറണ്‍ മുഴങ്ങുക. പരീക്ഷണത്തിന്റെ മുന്നോടിയായി തദ്ദേശ വാസികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്കി തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലാണ് ആദ്യമായി സൈറണ്‍ സംവിധാനം സ്ഥാപിച്ചത്.