
റിയാദ്: സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ സ്ഥാപിച്ചു വരുന്ന അപകട മുന്നറിയിപ്പ് സൈറണ്‍ കിഴക്കന്‍ പ്രവിശ്യയിലും സജ്ജമായി. പുതുതായി സ്ഥാപിച്ച സൈറണ്‍ സംവിധാനത്തിന്റെ പരീക്ഷണം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പരീക്ഷണം.
പുതുതായി സ്ഥാപിച്ച സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. പ്രവിശ്യാ ഗവര്‍ണറേറ്റിനു കീഴിലുള്ള നഗരങ്ങളിലും, ജനവാസ പ്രദേശങ്ങളിലുമാണ് സൈറണ്‍ മുഴങ്ങുക. പരീക്ഷണത്തിന്റെ മുന്നോടിയായി തദ്ദേശ വാസികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി തുടങ്ങി. തലസ്ഥാന നഗരമായ റിയാദിലാണ് ആദ്യമായി സൈറണ്‍ സംവിധാനം സ്ഥാപിച്ചത്. ഇതിന്റെ പരീക്ഷണം കഴിഞ്ഞ സെപ്തംബറില്‍ നടത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് കീഴിലാണ് പുതിയ സംവിധാനം നടപ്പിലാക്കി വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.