ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം പുനര്‍വിന്യാസത്തിലൂടെ അധികമായി ആഴ്ചയില്‍ 2500 സീറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ സീസണില്‍ തന്നെ സര്‍വീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് അറിയിച്ചു.വ്യോമയാനവകുപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ എത്രയും വേഗത്തില്‍ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എമിറേറ്റ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു.