Currency

കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, June 15, 2019 4:20 pm

ദുബായ്: നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്കു നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്. റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്‌സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതോടെ കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ മരവിച്ചു.

ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം പുനര്‍വിന്യാസത്തിലൂടെ അധികമായി ആഴ്ചയില്‍ 2500 സീറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ സീസണില്‍ തന്നെ സര്‍വീസ് പുനഃരാരംഭിക്കാനുള്ള സന്നദ്ധത ദുബായില്‍ നടത്തിയ ചര്‍ച്ചയില്‍ എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.വ്യോമയാനവകുപ്പുമായി ബന്ധപ്പെട്ട് വിഷയത്തില്‍ എത്രയും വേഗത്തില്‍ അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി എമിറേറ്റ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചു. കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ പുരരാംരഭിച്ചാല്‍ അത് യുഎഇ പ്രവാസികള്‍ക്ക് അനുഗ്രഹമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x