രാജ്യത്തെ സ്വകാര്യ കമ്പനികളെ ഇ-വിസ സമ്പ്രദായത്തിലേക്ക് രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ റോയല്‍ ഒമാന്‍ പൊലീസ് ആരംഭിച്ചു. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ വിവിധ ശാഖകള്‍ മുഖേനയാണ് രജിസ്ട്രേഷന് നടപടികള്‍ നടത്തുന്നത്. ചേംബര്‍ മുഖേനയുള്ള രജിസ്ട്രേഷന് നടപടികള്‍ പരിചയപ്പെടുത്തുന്നതിനുള്ള വര്‍ക്ക്ഷോപ്പുകള്‍ മസ്കത്ത്, അല്‍വുസ്ത, സൂര്, ഇബ്ര, നിസ്വ എന്നിവിടങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.