ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബായ് ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന് ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്.
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര് ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ കോവിഡ് നെഗറ്റീവ് ആയിരിക്കണം. കൂടാതെ അബുദാബിയില്‍ പ്രവേശിച്ചാല്‍ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര് ടെസ്റ്റ് ഇനി മുതല്‍ നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവര്‍ക്ക് പിഴ ലഭിക്കും.