Currency

കുവൈത്തില്‍ പ്രവേശന വിലക്ക് തുടരും; പ്രവാസികള്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍Saturday, April 3, 2021 11:12 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിരാശയോടെ പ്രവാസി സമൂഹം. ജൂണ്‍ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകള്‍. നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബായ് ഉള്‍പ്പെടെ ഇടത്താവളങ്ങളില്‍ രണ്ടാഴ്ച ക്വാറന്റീന്‍ ഇരുന്നായിരുന്നു ആളുകള്‍ വന്നിരുന്നത്.

പ്രവാസികളുടെ പ്രവേശനം പൂര്‍ണമായി വിലക്കിയതോടെ ഇത്തരം ഇടത്താവളങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി. ഇതില്‍ ഭൂരിഭാഗവും നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പൈട്ടന്ന് കുവൈത്തിലേക്ക് എത്തേണ്ടതുള്ളവരും നിരവധിയാണ്. അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാത്തവര്‍ നിരവധിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x