നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കു വിലകൂട്ടിയാല്‍ കര്‍ശന നടപടിയെന്നു ദുബായ് ഇക്കോണമിയുടെ മുന്നറിയിപ്പ്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാസ്കുകള്‍ക്ക് അമിത വില ഈടാക്കിയ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു.