
ദുബായ്: നിലവിലെ സാഹചര്യങ്ങള്‍ മുതലെടുത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കു വിലകൂട്ടിയാല്‍ കര്‍ശന നടപടിയെന്നു ദുബായ് ഇക്കോണമിയുടെ മുന്നറിയിപ്പ്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പിഴയടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കിയ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു.
ഓരോ സാധനത്തിന്റെയും നിരക്ക് മനസ്സിലാക്കാന്‍ ഇലക്ട്രോണിക് സംവിധാനമുണ്ട്. ബില്ലുകള്‍ പരിശോധിച്ച് പഴയ വിലയും പുതിയ വിലയും കണ്ടെത്തും. ഏതെങ്കിലും വസ്തുവിന് വില കൂട്ടിയതായി ശ്രദ്ധയില്‍ പെട്ടാല്‍ പരാതി നല്‍കാം. പരാതിക്കൊപ്പം ചിത്രങ്ങള്‍ നല്‍കാനും സംവിധാനമുണ്ട്. ഇംഗ്ലിഷിലും അറബിക്കിലും സേവനം ലഭ്യമാണ്. സാധനങ്ങളുടെ വിലനിലവാര പട്ടിക ഓരോ ദിവസവും പ്രദര്‍ശിപ്പിക്കും.’ദുബായ് കണ്‍സ്യൂമര്‍’ എന്ന ആപ്പിലും പരാതി നല്‍കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.