Currency

കാലാവധി തീര്‍ന്ന ‘ഫൈനല്‍ എക്‌സിറ്റ് വിസ’ റദ്ദാക്കാന്‍ ആയിരം റിയാല്‍ പിഴ

ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചതിനു ശേഷം 2 മാസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഈ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ പിന്നീട് ഈ വിസ റദ്ദാക്കുന്നതിനും പുതിയ എക്‌സിറ്റ് വിസ അടിക്കുന്നതിനുമായി 1000 റിയാല്‍ പിഴ ചുമത്തും. താമസരേഖയില്‍ കാലാവധി ഉണ്ടെങ്കില്‍ മാത്രമേ എക്‌സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുപോയി വിസ കാലാവധി തീരുന്നതിനു മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്കു പിന്നീടുള്ള 3 വര്‍ഷത്തിനുള്ളില്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.

Top
x