പുതിയ എമിഗ്രേഷന്‍ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. യു.എ.ഇയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിക്ക് എത്തുന്നവര്‍ വഞ്ചിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്നതായിരിക്കും പുതിയ നിയമമെന്നും വി മുരളീധരന് വ്യക്തമാക്കി.