
ദുബായ്: പുതിയ എമിഗ്രേഷന്‍ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. യു.എ.ഇയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിക്ക് എത്തുന്നവര്‍ വഞ്ചിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്നതായിരിക്കും പുതിയ നിയമമെന്നും വി മുരളീധരന് വ്യക്തമാക്കി.
എമിഗ്രേഷന്‍ നിയമം കരടിലെ വിവാദമായ നിര്‍ബന്ധ പ്രവാസി രജിസ്ട്രേഷന് അതേപടി നിലനിര്‍ത്തണോ, ഐച്ഛികമാക്കണോ എന്നത് സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കും. ആധാര്‍ കാര്‍ഡ് ഇല്ല എന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് സേവനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും മന്ത്രി ദുബായിലെ ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
പ്രവാസി വോട്ട് സംബന്ധിച്ച നിയമഭേദഗതി ഉടനുണ്ടാകും. ഉയര്‍ന്ന വിമാന ചാര്‍ജില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്ര വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സീറ്റ് നഷ്ടവും മറ്റു പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.