ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വിദേശികളയച്ച പണത്തില്‍ 10.1 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ വിദേശികള്‍ ആകെ 9302 കോടി റിയാലാണ് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു ഈ വര്‍ഷം 1048 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. 9.65 ബില്ല്യണ്‍ റിയാലായിരുന്നു പ്രവാസികള്‍ ഫെബ്രുവരിയില്‍ നാട്ടിലേക്കയച്ചത്. അതിന് ശേഷം തുടര്‍ച്ചയായി രണ്ട് മാസം അല്പം വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, മെയ് മാസത്തില്‍ 22 ശതമാനമായി കുറഞ്ഞു.