
റിയാദ്: സൗദിയില്‍നിന്ന് വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവ്. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്.
ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വിദേശികളയച്ച പണത്തില്‍ 10.1 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ വിദേശികള്‍ ആകെ 9302 കോടി റിയാലാണ് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു ഈ വര്‍ഷം 1048 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശികളയച്ച പണത്തില്‍ 2.4 ശതമാനവും രണ്ടാം പാദത്തില്‍ 16.1 ശതമാനവും ഒന്നാം പാദത്തില്‍ 11.2 ശതമാനം എന്ന തോതിലും കുറവുണ്ടായി. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വിദേശികളയക്കുന്ന പണത്തില്‍ കുറവുണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആകെ 13,640 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ആറു വര്‍ഷത്തിനിടയിലെ വിദേശികളുടെ ഏറ്റവും കുറഞ്ഞ റെമിറ്റന്‍സ് ആണിതെന്നാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.