സൗദിയില്‍ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ കാലയളവില്‍ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് സൂചന.
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു. വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകള്‍ ഒഴിവാക്കിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സര്‍ക്കുലറില്‍ അറിയിച്ചു .
കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്നാണ് പലര്‍ക്കും നിശ്ചിത സമയം തിരിച്ചു വരാന്‍ പറ്റാത്ത സാഹചര്യം രൂപപ്പെട്ടത്. യാത്രാവിലക്കും മറ്റും കാരണം താമസ വിസക്കാരായ പലരും തങ്ങളുടെ രാജ്യങ്ങളില്‍ കുടുങ്ങിയ സാഹചര്യം പരിഗണിച്ചാണ് യു.എ.ഇയുടെ ഇടപെടല്‍.
നാട്ടിലേക്കു വരുന്ന മുഴുവന്‍ പ്രവാസികളുടേയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. വിദേശത്തു നിന്നും വരുന്നവരെ എയര്‍പോര്‍ട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തില്‍ വെക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാനം സൗകര്യം ഒരിക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ പ്രവാസികള്‍ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.