അബൂദബി: ആറു മാസത്തില്‍ കൂടുതല്‍ യു.എ.ഇക്ക് പുറത്തു താമസിച്ച താമസ വിസക്കാര്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് 31 നുള്ളില്‍ തിരിച്ചുവരാന്‍ അനുമതി. കോവിഡ് പ്രതിസന്ധിമൂലം രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്നാണ് പലര്‍ക്കും നിശ്ചിത സമയം തിരിച്ചു വരാന്‍ പറ്റാത്ത സാഹചര്യം രൂപപ്പെട്ടത്. യാത്രാവിലക്കും മറ്റും കാരണം താമസ വിസക്കാരായ പലരും തങ്ങളുടെ രാജ്യങ്ങളില്‍ കുടുങ്ങിയ സാഹചര്യം പരിഗണിച്ചാണ് യു.എ.ഇയുടെ ഇടപെടല്‍.
സാധാരണ ഗതിയില്‍ ആറു മാസത്തില്‍ കൂടുതല്‍ വിട്ടുനിന്നാല്‍ താമസ വിസക്കാര്‍ക്ക് മടങ്ങി വരാന്‍ പറ്റില്ല. അതേസമയം എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായിയുടെ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ ദുബായിയും മറ്റും തങ്ങളുടെ വെബ് സൈറ്റിലും പുതുതായി പ്രഖ്യാപിച്ച ഇളവ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കുടുങ്ങിയവര്‍ ജി.ഡി.ആര്.എഫ്.എയില്‍ നിന്ന് അനുമതി വാങ്ങിക്കണമെന്നും വ്യക്തമാക്കി. പുതിയ തീരുമാനം കോവിഡ് പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യയിലും മറ്റും കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.