ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാടണയാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് ആരംഭിച്ചു. സ്പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസ് (ഹുറൂബ്), വിവിധ തരം കേസുകളിന്മേലുള്ള വാറണ്ട് (മത്ലൂബ്), ഇഖാമ കാലാവധി അവസാനിക്കല്‍, വിവിധ സാമ്പത്തിക പിഴകള്‍ തുടങ്ങിയ പലവിധ നിയമപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എംബസി വെബ്സൈറ്റിലൂടെ രജിസ്ട്രേഷന് ആരംഭിച്ചത്.