
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബുകാര്‍ക്കും നാടണയാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസ് (ഹുറൂബ്), വിവിധ തരം കേസുകളിന്മേലുള്ള വാറണ്ട് (മത്‌ലൂബ്), ഇഖാമ കാലാവധി അവസാനിക്കല്‍, വിവിധ സാമ്പത്തിക പിഴകള്‍ തുടങ്ങിയ പലവിധ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എംബസി വെബ്‌സൈറ്റിലൂടെ രജിസ്ട്രേഷന്‍ ആരംഭിച്ചത്.
വെബ്‌സൈറ്റില്‍ നേരിട്ട് വിവരങ്ങള്‍ നല്‍കി പൂരിപ്പിക്കാന്‍ കഴിയും വിധം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇനി പറയും പ്രകാരമുള്ള വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം: ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, വാട്സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്ലൂബ്, വിവിധ പിഴകളുള്ളവര്‍ ഏതു ഗണത്തിലാണെന്ന് രേഖപ്പെടുത്തണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.