യുഎഇയില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറൈന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 9090 എന്ന നമ്പറില്‍ ബന്ധപ്പെടണം.
നിത്യേന 42 സര്‍വീസുകളായിരിക്കും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. 35 മിനിറ്റിനുള്ളില്‍ ഇനി ബര്‍ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താം. ദുബായ് അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്.