ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മണി എക്സ്ചേഞ്ചുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിക്കു കീഴില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപങ്ങളിലും തീരുമാനം നടപ്പാക്കും. ഇവിടങ്ങളിലെ മാനേജര്‍ തസ്തികകളില്‍ ഇനി മുതല്‍ വിദേശ ജോലിക്കാരെ അനുവദിക്കില്ല. 13,000 ത്തോളം ഉന്നത തസ്തികകളിലാണ് ഇപ്രകാരം സ്വദേശികളെ മാത്രമായി നിയമിക്കുക.