വര്‍ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത്. ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കുന്നതിനാണ് രണ്ട് മാസ കാലാവധി നല്‍കിയതെന്നും മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാന്‍പവര്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം.