Currency

തൊഴിലാളിയുടെ ആദ്യ ശമ്പളം രണ്ടുമാസത്തിനുള്ളില്‍ നല്‍കണമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, December 12, 2019 10:44 am

കുവൈത്ത് സിറ്റി: തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയില്‍ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളില്‍ നല്‍കണമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നല്‍കിയതെന്നും അതോറിറ്റി വ്യക്തമാക്കി.

വര്‍ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത്. ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കുന്നതിനാണ് രണ്ട് മാസ കാലാവധി നല്‍കിയതെന്നും മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാന്‍പവര്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കല്‍ ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x