ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും തീര്‍പ്പാക്കുന്നതുവരെ ഡെലിവറി ലൈസന്‍സ് അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു നിര്‍ദേശം നല്കി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.
വൈകിയാല്‍ ഭക്ഷണം കേടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നഗരസഭ പുറത്തിറക്കി. ബൈക്കില്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്ന പെട്ടി ദിവസവും വൃത്തിയാക്കണം. ഓരോ തവണ വിതരണം ചെയ്തശേഷവും വൃത്തിയുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണത്തിന്റെ അവശിഷ്ടവും മറ്റും ഉണ്ടെങ്കില്‍ നീക്കി ശുചിത്വം ഉറപ്പുവരുത്തുകയും വേണം.