Currency

കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് നിയന്ത്രണം; ലൈസന്‍സ് അനുവദിക്കരുതെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, February 14, 2020 11:12 am
food-delivery
Nominations-2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും തീര്‍പ്പാക്കുന്നതുവരെ ഡെലിവറി ലൈസന്‍സ് അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.

ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധങ്ങളും ഡെലിവറി ചെയ്യുന്ന വാഹനങ്ങള്‍ പാലിക്കേണ്ട ആരോഗ്യമാനദണ്ഡങ്ങള്‍ സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യനുമായി ആഭ്യന്തര മന്ത്രാലയം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കുന്നതിനും പദ്ധതിയുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് എന്നിവയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണ്. വാഹനമോടിക്കുന്നവര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്നു ഉറപ്പാക്കാന്‍ ട്രാഫിക് വിഭാഗം നിരന്തരം കാമ്പയിന്‍ നടതിവരുന്നതായും മന്ത്രി വ്യക്തമാക്കി.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x