ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നില്‍. ഇന്ത്യയിലെ 100 ധനികരില്‍ 26-ാമതാണ് യൂസഫലി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നില്‍. ഫോബ്സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്.