
ദുബായ്: ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നില്‍. ഇന്ത്യയിലെ 100 ധനികരില്‍ 26-ാമതാണ് യൂസഫലി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നില്‍. ഫോബ്‌സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്.
ഗള്‍ഫിലെ ഇന്ത്യന്‍ ധനികരില്‍ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആര്‍ ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി. രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വസ്വാനി, ഷംഷീര്‍ വയലില്‍ എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍: എം.എ യൂസഫലി, രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.