രണ്ടു തവണകളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിലവില്‍ വരും. മാര്‍ച്ച് 26 മുതല്‍ ഒന്നാം ഘട്ടമായ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും. രണ്ടാം ഘട്ടം 2021 മാര്‍ച്ച് 14 മുതലായിരിക്കും ആരംഭിക്കുക. അന്ന് മുതല്‍ അടുത്ത 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പില്‍ വരും. മൂന്നോ അതില്‍ കൂടുതലോ ദന്ത ഡോക്ടര്‍മാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും പുതിയ തീരുമാനം ബാധകമാവുക.