യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍ സൗദി സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് വിസ എന്നപേരില്‍ സൗജന്യ വിസ അനുവദിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്ന് നേരിട്ട് വിസ നല്‍കുന്നതാണ് പദ്ധതി.
വേനല്‍കാലത്ത് യുഎഇയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ വീസ നല്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള 2 മാസത്തേക്കാണു വീസ സൗജന്യമായി ലഭിക്കുക.