രാജ്യത്ത് മരുന്നുവില കാര്യമായി കുറയാന്‍ കാരണമാവുന്ന തീരുമാനമാണിത്. ബ്രാന്‍ഡഡ് മരുന്നിന് പകരമായി അളവിലും നല്കുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാതെ ഇറക്കുന്ന മരുന്നുകളാണ് ജനറിക് മരുന്ന്. നിറത്തിലും രൂപത്തിലും വ്യത്യാസം ഉണ്ടാവുമെങ്കിലും കെമിക്കല്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവില്ല. ബ്രാന്‍ഡ് മരുന്നുകളുടെ പത്തിലൊന്ന് വില മാത്രമാണ് പലപ്പോഴും ജനറിക് മരുന്നുകള്‍ക്ക് ഉണ്ടാവാറുള്ളത്.