90.1 ശതമാനം പോയിന്റ് നേടിയാണ് വൈദ്യുതി, ജലവിതരണ വകുപ്പുകള്‍ ഒന്നാമതെത്തിയത്. 89.3 ശതമാനവുമായി റോഡ്, ഗതാഗത വകുപ്പ്, 88.6 ശതമാനവുമായി ആരോഗ്യ വിഭാഗം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചത് 77.8 ശതമാനം പോയിന്റ് മാത്രം. 79.6 ശതമാനം നേടിയ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റും 81.8 ശതമാനവുമായി ദുബായ് കള്‍ച്ചറല്‍, കസ്റ്റംസ് വകുപ്പുകളും പിന്നാക്കം പോയി. 23 വകുപ്പുകളുടെ വിലയിരുത്തലിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.