എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഫസിലിറ്റി ലൈസന്‍സ് ലഭിക്കാത്തവര്‍ക്ക് അനുമതിയില്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍, ലൈസന്‍സ് പുതുക്കാത്തവര് എന്നിവര്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ 3-ാം ഘട്ടത്തിന്റെ ഭാഗമായാണ് ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തെ നഴ്സറികള്‍ക്കും ശിശുപരിചരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.