Currency

ഓഗസ്റ്റ് 1 മുതല്‍ നഴ്സറികള്‍ തുറക്കും; പ്രവര്‍ത്തനാനുമതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Friday, July 17, 2020 2:28 pm

ദോഹ: ഓഗസ്റ്റ് ഒന്നു മുതല്‍ ഖത്തറിലെ നഴ്സറി സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാം. എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഫസിലിറ്റി ലൈസന്‍സ് ലഭിക്കാത്തവര്‍ക്ക് അനുമതിയില്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍, ലൈസന്‍സ് പുതുക്കാത്തവര്‍ എന്നിവര്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ 3-ാം ഘട്ടത്തിന്റെ ഭാഗമായാണ് ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തെ നഴ്‌സറികള്‍ക്കും ശിശുപരിചരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ നഴ്സറിയില്‍ നഴ്സിങ് സേവന സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഹെല്‍ത് ഫസിലിറ്റി ലൈസന്‍സ് നേടാന്‍ കഴിയാത്തവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

കോവിഡ്-19 നെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നഴ്സറി സ്‌കൂള്‍ ഉടമകള്‍, മാനേജ്മെന്റ്, ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവരുടെ ആരോഗ്യസുരക്ഷക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x