ഹജ്ജിനായി അമ്പത്തൊന്ന് അംഗ ആദ്യ മലയാളി സംഘം മക്കയിലെത്തി. സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരാണ് കരിപ്പൂരില്‍ നിന്നും സ്പൈസ് ജെറ്റില്‍ മക്കയിലെത്തിയത്. സൗദി സമയം രാവിലെ എട്ട് മണിക്കാണ് ഹാജിമാര്‍ മക്കയിലെത്തിയത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഞായറാഴ്ച മദീനയിലെത്തും.