ഫീസ് അടക്കുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കല്‍ സൗജന്യമായിരിക്കും. ഹജ്ജിനുള്ള അനുമതി പത്രം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വ്യക്തമായ കാരണങ്ങാല്‍ നിരസിക്കാറുണ്ട്. ഇതു കാരണം ബുക്കിങ് റദ്ദായാല്‍ 26.25 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്ജ് 7.35 റിയാലും ഈടാക്കും. ഫീസടച്ച ശേഷം അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിന് മുമ്പാണ് സീറ്റ് റദ്ദാക്കുന്നതെങ്കില്‍ 68.25 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്ജായി 7.35 റിയാലും ഈടാക്കും.