
റിയാദ്: ആഭ്യന്തര ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഹജ്ജ് മന്ത്രാലയം നിര്‍ണയിച്ചു. ഫീസ് അടക്കുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കല്‍ സൗജന്യമായിരിക്കും. ഹജ്ജിനുള്ള അനുമതി പത്രം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വ്യക്തമായ കാരണങ്ങാല്‍ നിരസിക്കാറുണ്ട്. ഇതു കാരണം ബുക്കിങ് റദ്ദായാല്‍ 26.25 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്ജ് 7.35 റിയാലും ഈടാക്കും. ഫീസടച്ച ശേഷം അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിന് മുമ്പാണ് സീറ്റ് റദ്ദാക്കുന്നതെങ്കില്‍ 68.25 റിയാലും ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്ജായി 7.35 റിയാലും ഈടാക്കും. ദുല്‍ഹജ്ജ് ഒന്ന് വരെയാണ് ഈ നിരക്ക്.
ദുല്‍ഹജ്ജ് രണ്ടിനാണ് റദ്ദാക്കുന്നതെങ്കില്‍ അടച്ച സംഖ്യയുടെ 30 ശതമാനം ഈടാക്കും. ഇതിന് ശേഷമുള്ള ദിനങ്ങളാണെങ്കില്‍ ഓരോ ദിനവും പത്ത് ശതമാനം വര്‍ധിക്കുന്ന തരത്തിലാണ് നിരക്ക്. അനുമതി പത്രം പ്രിന്റ് ചെയ്യുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കല്‍ ഇലക്ട്രോണിക് ട്രാക്ക് വഴി അപേക്ഷ നല്‍കിയായിരിക്കണം ചെയ്യേണ്ടത്. അനുമതി പത്രം പ്രിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം അബ്ശിര്‍ സംവിധാനം വഴി അനുമതി പത്രം റദ്ദാക്കണം. പിന്നീടാണ് ഇ ട്രാക്കില്‍ റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.