സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍. ജൂലൈ ഏഴ് മുതല്‍ 20 വരെയാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ്. സൗദി എയര്‍ലൈന്‍സിന്റെ 35 സര്‍വിസുകളാണുണ്ടാകുക. 10,800 തീര്‍ഥാടകരെയാണ് കരിപ്പൂരില്‍ പ്രതീക്ഷിക്കുന്നത്. കരിപ്പൂരിലെ ഹജ്ജ് ഹാളില്‍ ഒരേ സമയം 350 തീര്‍ഥാടകര്‍ക്കുള്ള ഇരിപ്പിടമൊരുക്കും.