നിലവില്‍ മൂന്ന് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ മക്കിയിലും മദീനയിലുമായി ഉണ്ട്. ഇവരെ ഘട്ടം ഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടി വേഗത്തിലാക്കും. പുതിയ ഉംറ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന് പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്.