ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ആദ്യ പാദത്തില്‍ തുടക്കമാകും. 2022 ഓടെ പ്രതിവര്‍ഷം 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമായി ഹമദ് മാറും. നിലവിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിന്ന് 30 ശതമാനം വര്‍ധനയുണ്ടാകും. വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര യാത്രാനുഭവം നല്കാന് കഴിയും.