ഉന്നത തസ്തികളായ ഡയറക്ടര്‍, മാനേജര്‍, സൂപ്പര്‍വൈസര്‍ തുടങ്ങി സെക്രട്ടറി, ക്ലര്‍ക്ക് വരെയുള്ള മുഴുവന്‍ തസ്തികകളും പൂര്‍ണ്ണമായി സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ബാഗേജ് ബോയ്, ഡ്രൈവര്‍, പരിചാരകന് തുടങ്ങിയ തസ്തികകള്‍ മാത്രമാണ ഈ രംഗത്ത് പൂര്‍ണ്ണ സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടാത്തതായി ഉണ്ടാവുക. ഈ മേഖലയിലെ മുഴുവന്‍ തസ്തികകളിലും അടുത്ത അഞ്ച് മാസത്തിനകം സ്വദേശി യുവതി- യുവാക്കളെ നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.