വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവര്‍ക്ക് കുവൈറ്റില്‍ 5000 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഫാല്‍ക്കണുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. തണുപ്പുകാലം ആരംഭിക്കുന്നതോടെ അപൂര്‍വയിനം ദേശാടനപ്പക്ഷികളും ഫാല്‍ക്കണുകളും കുവൈത്തില്‍ എത്തിത്തുടങ്ങും.