ഖത്തറിന്റെ ഇഹ്തിറാസ് കോവിഡ് ആപ്ലിക്കേഷന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വിളിക്കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് ജാഗ്രത ആപ്പായ ഇഹ്തിറാസിന്റെ പേരില്‍ പലര്‍ക്കും ഫോണ്‍ കോളുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.