സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.