
ദുബായ്: സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. ഒപ്പം പ്രത്യേക ലൈസന്‍സില്ലാത്ത വാഹനം ഡ്രൈവിങ് പഠിപ്പിക്കാന്‍ ഉപയോഗിച്ചാല്‍ 5000 ദിര്‍ഹം പിഴയും ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഡ്രൈവിങ് കോഴ്‌സുകള്‍ നടത്തുന്നത് സംബന്ധിച്ച് നിരവധിപ്പേര്‍ പരസ്യങ്ങള്‍ നല്‍കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഒരു ക്ലാസിന് 50 മുതല്‍ 100 ദിര്‍ഹം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്. നിരവധിപ്പേര്‍ ഇങ്ങനെ ഡ്രൈവിങ് പഠിക്കാനായി നിയമവിരുദ്ധ കോഴ്‌സുകളില്‍ ചേരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അംഗീകൃത ഡ്രൈവിങ് സ്‌കൂളില്‍ ചേരേണ്ടത് നിര്‍ബന്ധമാണ്. ഇവിടങ്ങളിലെ പരിശീലനം സിദ്ധിച്ച ഇന്‍സ്ട്രക്ടര്‍മാരുടെ കീഴിവാണ് ഡ്രൈവിങ് പഠിക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.