അനധികൃത മാര്‍ഗങ്ങളിലൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്തരം വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ലിങ്കുകളും വാട്ട്സ് അപ്പ് നമ്പറുകളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. പിടികൂടിയാല്‍ ശിക്ഷക്ക് ശേഷം നാടു കടത്തും.