Currency

നിയമവിധേയമല്ലാതെ ഹജ്ജിനെത്തിയാല്‍ നാടുകടത്തും; മുന്നറിയിപ്പുമായി സൗദി

സ്വന്തം ലേഖകന്‍Wednesday, July 24, 2019 2:05 pm

മക്ക: ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനധികൃത മാര്‍ഗങ്ങളിലൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്തരം വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ലിങ്കുകളും വാട്ട്‌സ് അപ്പ് നമ്പറുകളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. പിടികൂടിയാല്‍ ശിക്ഷക്ക് ശേഷം നാടു കടത്തും.

ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഹജ്ജിന് അപേക്ഷിക്കാതെ എത്തുന്നവരെ ഹറം പരിധിയില്‍ പരിശോധിച്ച് തിരിച്ചയക്കുകയും ചെയ്യും. അതേ സമയം ഹറം പരിധിയില്‍ നിന്നും പിടികൂടിയാലും നാട് കടത്താലാണ് ശിക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x