ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ക്കാണു പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ക്കും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അടച്ചിട്ട വ്യോമപാത 5 മാസത്തിനു ശേഷം പാകിസ്ഥാന് തുറന്നു. വ്യോമപാത അടച്ചിട്ടതിനെത്തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വഴിമാറി സഞ്ചരിക്കേണ്ടി വന്നിരുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി വിമാന കമ്പനികള്‍ക്ക് കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.