കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ക്കാണു പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ക്കും കുവൈത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വന്ദേഭാരത് സര്‍വീസ് വഴി കുവൈത്തിലേക്കെത്താന്‍ അനുമതിയുണ്ടായിരുന്നു. ഇതുകൂടി തടഞ്ഞാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരും.
യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള യാത്രാ വിലക്കും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.