ആറുമുതല്‍ 17 വയസുവരെയുള്ള വിദ്യാര്‍ഥികളെ കണ്ടുപിടിത്തങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രാ ഇന്നവേഷന്‍ ക്യാംപ് ഇന്നു മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടക്കും. ദ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) നടത്തുന്ന ക്യാംപില്‍ ഭാവി സാങ്കേതിക വിദ്യകളും മുന്നേറ്റങ്ങളും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തും.