ഖത്തറിലെ ദമാന്‍ ഇസ്ലാമിക് ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് 125 ഖത്തര്‍ റിയാല്‍ അടച്ചാണ് ഇന്‍ഷൂറന്‍സ് സ്കീമില്‍ ചേരേണ്ടത്. ഈ രണ്ട് വര്‍ഷത്തിനിടയില്‍ അംഗത്തിന് ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും ഒരു ലക്ഷം റിയാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കും. പൂര്‍ണമായും ശരീരം തളര്‍ന്നുപോകുന്നവര്‍ക്കും മുഴുവന്‍ തുക ലഭിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ആശുപത്രികളില്‍ അടക്കേണ്ട തുക നല്‍കും.